ജ്ഞനോത്സവം എഴുത്തു പരീക്ഷ
Sunday 11 January 2026 12:45 AM IST
വർക്കല:ഗുരു മുനി നാരായണ പ്രസാദ് രചിച്ച അറിവിന്റെ ആദ്യപാഠങ്ങൾ,കുട്ടികളുടെ നാരായണ ഗുരു എന്നീ ഗ്രന്ഥങ്ങളെ ആസ്പദമാക്കി ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്ററും,നാരായണ ഗുരുകുലം സ്റ്റഡി സർക്കിളും സംയുക്തമായി അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ജ്ഞാനോത്സവം 2026 എഴുത്ത് പരീക്ഷയ്ക്ക് കണ്ണൂർ തളാപ്പ് എസ്.എൻ വിദ്യാമന്ദിർ സ്കൂളിൽ തുടക്കമായി.120ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയ്ക്ക് സ്മിതലേഖ.വി.പി,ശ്രീനാരായണ ഗുരു ഹോം സ്റ്റഡി സെന്റർ ഡയറക്ടർ മോഹൻകുമാർ.പി.ജി,ഗുരുകുലം സ്റ്റഡി സർക്കിൾ കണ്ണൂർ ജില്ലാസഹകാരി വി.പി.സുരേന്ദ്രൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.മേയ് വരെ പരീക്ഷകൾക്ക് സെന്ററുകൾ അനുവദിക്കും.