കാനനപാതയിൽ നിയന്ത്രണം
Saturday 10 January 2026 11:49 PM IST
ശബരിമല : മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തർക്ക് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. എരുമേലി വഴി 13 ന് വൈകിട്ട് 6 വരെയും അഴുതക്കടവ് വഴി 14 ന് രാവിലെ 8 വരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ തീർത്ഥാടകരെ കടത്തിവിടു.