മൂഴിയാർ ഡാം തുറക്കും

Saturday 10 January 2026 11:49 PM IST

പത്തനംതിട്ട : മൂഴിയാർ ഡാമിലെ ജലനിരപ്പ് ഇന്നലെ റെഡ് അലേർട്ട് ലെവലായ 190 മീറ്ററിൽ എത്തി. പരമാവധി ജലനിരപ്പായ 192.63 മീറ്ററിൽ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കിവിടുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കാട് പവർ ഹൗസിൽ പൂർണതോതിൽ ഉത്പാദനം നടക്കാത്തതിനാൽ ശബരിഗിരി പവർ ഹൗസിൽ നിന്ന് പുറന്തള്ളുന്ന ജലം മൂലമാണ് മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നത്. ഡാം തുറന്നാൽ ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം എന്നതിനാൽ കക്കാട്ടാറിന്റെയും, മൂഴിയാർ ഡാം മുതൽ കക്കാട് പവർഹൗസ് വരെയുള്ള ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തണം. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണം.