അറസ്റ്രുചെയ്തു
Saturday 10 January 2026 11:50 PM IST
അടൂർ : കെ.എസ്. ആർ.ടി.സി ബസിൽ യാത്രചെയ്ത യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിലെ പ്രതിയെ അടൂർ പൊലീസ് അറസ്റ്റുചെയ്തു.തിരുവനന്തപുരം അതിയന്നൂർ താന്നിമൂട് രാമപുരം സ്വദേശിയായ ലാൽഭവനിൽ റോജിലാൽ എം.എൽ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 7.45 ന്പാലാ-കൊല്ലം ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ ശല്യം തുടർന്നു. ഇതോടെ യുവതി ബഹളംവച്ചു. മറ്റു യാത്രക്കാർ ചേർന്ന് ഇയാളെ തടഞ്ഞുവച്ച് വിവരം പൊലീസിലറിയിച്ചു. അടൂർ പൊലീസ് സബ്ഇൻസ്പെക്ടർ ദീപു.ജി.എസ് ,എ.എസ്.ഐ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിൽ തുടർഅന്വേഷണം നടന്നുവരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി .