ശബരിമലയിൽ തിരക്ക് കുറഞ്ഞു

Saturday 10 January 2026 11:54 PM IST

ശബരിമല : മകരവിളക്ക് മഹോത്സവത്തിന് നട തുറന്നത് മുതൽ സന്നിധാനത്ത് അനുഭവപ്പെട്ടുകൊണ്ടിരുന്ന വൻ തിരക്കിന് ശമനം ഉണ്ടായതോടെ ഇന്നലെ എത്തിയ എല്ലാവർക്കും സുഖദർശനം സാദ്ധ്യമായി. ഇന്നലെ എരുമേലിയിൽ ചന്ദനക്കുടമായിരുന്നു. ഇന്നാണ് പേട്ടതുള്ളൽ. ഇതാണ് തിരക്ക് കുറയാൻ കാരണം. നാളെ മുതൽ തിരക്ക് വർദ്ധിക്കും. ഇന്നലെ ഭൂരിഭാഗം സമയങ്ങളിലും വലിയ നടപ്പന്തൽ കാലിയായിരുന്നു. പുലർച്ചെയും വൈകിട്ട് നട തുറന്നപ്പോഴും മാത്രമാണ് ചെറിയ തിരക്ക് അനുഭവപ്പെട്ടത്. പമ്പയിലും തീർത്ഥാടന പാതയിലും തീർത്ഥാടകർക്ക് ഇന്നലെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഒരുലക്ഷത്തിൽ അധികം ഭക്തരാണ് ദർശനം നടത്തിയത്. ഇത് വലിയ തിക്കിനും തിരക്കിനും ഇടയാക്കിയിരുന്നു.