പരിശീലനം

Saturday 10 January 2026 11:56 PM IST

നാറാണംമൂഴി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 'ഉയരെ ഉയരട്ടെ കേരളം, വളരട്ടെ പങ്കാളിത്തം' ക്യാമ്പയിന്റെ ഭാഗമായുള്ള സി.ഡി.എസ് തല പരിശീലന പരിപാടി നാറാണംമൂഴിയിൽ നടന്നു. .സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലഞ്ജിത സുനീഷ് സ്വാഗതം പറഞ്ഞു, ബിജു ഇ.വി, മഞ്ജു പി, തോമസ് ജോർജ്, മാത്തുക്കുട്ടി ജോർജ് എന്നിവർ പങ്കെടുത്തു. കമ്മ്യൂണിറ്റി കൗൺസിലർമാരും ആർ.പിമാരും ചേർന്ന് വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സി.ഡി.എസ് മെമ്പർ തങ്കമ്മ ചടങ്ങിന് നന്ദി പറഞ്ഞു