സെമിനാർ
Saturday 10 January 2026 11:57 PM IST
. കോഴഞ്ചേരി: കഥകളി മേളയിൽ നടന്ന അന്താരാഷ്ട്ര സെമിനാർ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസാദ് ആനന്ദഭവൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട കാതോലിക്കറ്റ് കോളജ് മലയാളം വകുപ്പ് മേധാവി ഡോ. ബിൻസി പി. ജെ, എ. ഗീതാ സജി ഭാസ്‌ക്കർ, വി. പ്രസാദ് എന്നിവർ പ്രസംഗിച്ചു. താളവൈവിദ്ധ്യങ്ങൾ നാടൻ കലകളിലേയും കഥകളിയിലേയും കലാശങ്ങളിൽ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എതിരൻ കതിരവൻ മോഡറേറ്ററായി. ചർച്ചയിൽ കവിയൂർ ഓമനക്കുട്ടൻ, നാരങ്ങാനം രാധാകൃഷ്ണൻ നായർ, കലാമണ്ഡലം രവി ശങ്കർ, കലാമണ്ഡലം അനന്തു, പടേനികലാകാരൻമാരായ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.