ചുമതലയേറ്റു
Saturday 10 January 2026 11:59 PM IST
ശബരിമല : മകരവിളക്ക് മഹോത്സത്തിന് സുരക്ഷ ഒരുക്കാൻ തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്.പി സുജിത്ത് ദാസ് സന്നിധാനം സ്പെഷ്യൽ പൊലീസ് ഓഫീസറായി പുതിയ ബാച്ച് ചുമതലയേറ്റു. 11 ഡിവൈ.എസ്.പിമാരുടെ കീഴിൽ 34 സി.ഐമാരും 1489 സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെ 1534 പൊലീസുകാരാണ് ചുമതലയേറ്റത്. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാംപടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകൾ. 14 ന് മകരവിളക്ക് മഹോത്സവത്തിലെ ഭക്തജനത്തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്ന് എസ്.പി അറിയിച്ചു.