ത്രിദിന ക്യാമ്പ്

Sunday 11 January 2026 12:00 AM IST

ഇടമുറി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യൽ സർവീസ് സ്‌കീം ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് സുനിൽകുമാർ നി‌ർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.വി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപകൻ എം.കെ മോഹൻദാസ്,ക്യാമ്പ് കോർഡിനേറ്റർ കെ.ആർ രാജേഷ് കുമാർ,അദ്ധ്യാപകരായ കെ.കെ ശശീന്ദ്രൻ,ചിഞ്ചു എന്നിവർ പ്രസംഗിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ നടന്ന ബോധവത്ക്കരണ ക്ലാസ് നാറാണംമൂഴി പി.എച്ച്.സി എം.എൽ.എസ്.പി ധന്യാമോൾ ആർ.നായർ,ആതിര എന്നിവർ നയിച്ചു. ക്യാമ്പിന്റെ സമാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്തംഗം ആരോൺ ബിജിലി പനവേലി പങ്കെടുക്കും.