അഞ്ചൽ സെന്റ് ജോൺസ് സ്കൂളിൽ ശില്പശാല
Sunday 11 January 2026 12:00 AM IST
അഞ്ചൽ: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, അസ്വാഭാവികമായ ലൈംഗിക പെരുമാറ്റങ്ങൾ, അമിതമായ ഡിജിറ്റൽ ഉപയോഗം, ബാലകുറ്റകൃത്യങ്ങളുടെ വർദ്ധനവ് തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ പരിഹാരം തേടി അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ ആശയ ശില്പശാല സംഘടിപ്പിച്ചു. പൊലീസ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് നടത്തിയ ശില്പശാല എ.ഡി.ജി.പി പി.വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാരും അദ്ധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു.പ്രോഗ്രാം കോർഡിനേറ്റർ ഡോ.കെ.വി.തോമസ് കുട്ടി , കൊല്ലം സഹോദയ പ്രസിഡന്റ് ഡോ.എബ്രഹാം തലോത്തിൽ, സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ.ബോവസ് മാത്യു, പ്രിൻസിപ്പൽ മേരി പോത്തൻ, സ്കൂൾ വൈസ് ചെയർമാൻ കെ.എം.മാത്യു, പി.ടി.ആന്റണി, ഫ്രാൻസിസ് സാലസ്, ഡോ.എബ്രഹാം കരിക്കം, ബിജു മാത്യു, ടോണി എം.ടോൺ തുടങ്ങിയവർ സംസാരിച്ചു.