സ്വീകരണം (

Sunday 11 January 2026 1:00 AM IST

പത്തനംതിട്ട: സഹകരണമേഖലയേയും ജീവനക്കാരെയും ദ്രോഹിക്കുന്ന ഇടതുസർക്കാർ നയങ്ങൾക്കെതിരെ കേരള കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ബിനു കാവുങ്കൽ നയിക്കുന്ന സഹകരണ സംരക്ഷണയാത്രയ്ക്ക് ഇന്ന് വൈകിട്ട് 4.30 ന് പത്തനംതിട്ടയിൽ സ്വീകരണം നൽകും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതിഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമേളനം ആൻറ്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.കോൺഗ്രസിന്റെയും കേരളാ കോ ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ടിന്റെയും നേതാക്കൾ സംസാരിക്കുമെന്ന് കേരളകോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡൻറ്റ് ബിജു തുമ്പമൺ, ജില്ലാ സെക്രട്ടറി എം.പി രാജു എന്നിവർ അറിയിച്ചു,