മാസ്റ്റർ ഒഫ് ഒപ്റ്റോമെട്രി പ്രവേശനം
Sunday 11 January 2026 12:08 AM IST
തിരുവനന്തപുരം: മാസ്റ്റർ ഒഫ് ഒപ്റ്റോമെട്രി പ്രവേശനത്തിന് www.lbscentre.kerala.gov.in 24വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1200രൂപയും പട്ടിക വിഭാഗത്തിന് 600രൂപയുമാണ്. വെബ്സൈറ്റിലോ ഫെഡറൽ ബാങ്ക് ശാഖയിലോ അപേക്ഷാഫീസ് അടയ്ക്കാം. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിവരങ്ങൾക്ക് 0471-2560361, 362, 363, 364.