കല്ലട ജനസേചന പദ്ധതിയിൽ ജലവിതരണം

Sunday 11 January 2026 12:11 AM IST
്്

പുനലൂർ: കല്ലട ജലസേചന പദ്ധതിയുടെ വലത് കര മെയിൻ കനാലിലൂടെ നാളെയും ഇടത് കര കനാലിലൂടെ പന്ത്രണ്ടാം തീയതി രാവിലെ 11നും ജലവിതരണം ആരംഭിക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. തെന്മല ഒറ്റക്കൽ വിയറിൽ നിന്ന് മെയിൻ കനാലിലേക്ക് ജലം ഒഴുക്കിവിട്ടാണ് വിതരണം നടത്തുന്നത്. ഇടമൺ, കറവൂർ, ഏഴംകുളം,അടൂർ, ചാരുംമൂട്, നൂറനാട് എന്നിവിടങ്ങളിൽ കനാൽ വഴി ജലം കടന്നുപോകും. ഇവിടങ്ങളിൽ വേനൽക്കാല കൃഷികൾക്കായാണ് വെള്ളം വിനിയോഗിക്കുന്നത്. മാത്രമല്ല, കനാലുകളിൽ വെള്ളം നിറയുന്നതോടെ സമീപത്തെ കിണറുകളും സജീവമാകും. കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് കെ.ഐ.പി ആർ.ബി ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. ഫോൺ: 0474 2452617