മകര സംക്രമദീപം തെളിക്കും
Sunday 11 January 2026 12:17 AM IST
കൊല്ലം: ശബരിമല സംരക്ഷണത്തിന് മകരവിളക്ക് ദിനത്തിൽ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇടത്താവളങ്ങളിലും ശരണം വിളികളോടെ മകര സംക്രമദീപം തെളിക്കാൻ ശബരിമല ശ്രീ അയ്യപ്പ ധർമ്മ പരിഷത്ത് ദേശീയ സമിതി തീരുമാനിച്ചു. മേൽശാന്തിമാർ, ഗുരുസ്വാമിമാർ, പരിഷത്ത് ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മകര സംക്രമദീപം തെളിക്കൽ. മകരജ്യോതി ദർശിക്കാൻ അയ്യപ്പന്മാരെത്തേണ്ടതില്ലെന്ന് പറയുന്ന ദേവസ്വം ബോർഡ് നിലപാട് പ്രതിഷേധാർഹമാണ്. ശബരിമലയുടെ സംരക്ഷണം കേരള പൊലീസിൽ നിന്ന് മാറ്റി കേന്ദ്ര സേനയ്ക്ക് നൽകണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. തിരുപ്പൂർ മുരളി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻ പിള്ള, പി.കൃഷ്ണമൂർത്തി, എം.ജി.ശശിധരൻ, പരവൂർ വി.ജെ.ഉണ്ണിക്കൃഷ്ണൻ നായർ, കെ.രാധാകൃഷ്ണൻ, എസ്.ജി.ശിവകുമാർ പത്തനാപുരം എന്നിവർ സംസാരിച്ചു.