ജന്മവാർഷിക അനുസ്‌മരണം

Sunday 11 January 2026 12:18 AM IST
വേലായുധപ്പണിക്കർ

കൊല്ലം: കേരളചരിത്രത്തിലെ ആദ്യ നവോത്ഥാന നായകനും രക്തസാക്ഷിയും 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഉച്ചനീചത്വങ്ങൾക്കും മനുഷ്യത്വരഹിത വ്യവസ്ഥകൾക്കുമെതിരെ ആയുധമെടുത്ത് പോരാടിയ വീരചേകവൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ 201-ാമത് ജന്മവാർഷിക അനുസ്‌മരണം ആറാട്ടുപുഴ കല്ലിശേരി തറവാട് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 മുതൽ ചിന്നക്കട പ്രസ് ക്ലബ് ഹാളിൽ നടക്കും. അഡ്വ. വി.വിനയചന്ദ്രൻ അദ്ധ്യക്ഷനാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.രാജു ഉദ്‌ഘാടനം ചെയ്യും. ദേവസ്വം ബോർഡ് മുൻ ഡെപ്യുട്ടി കമ്മിഷണർ അശോക കുമാർ അൻപൊലി, ജമനി തങ്കപ്പൻ എന്നിവ‌ർ അനുസ്‌മരണ പ്രഭാഷണം നടത്തും. ഡോ. എ.കെ.പ്രകാശൻ ഗുരുക്കൾ, സംവിധായകൻ യു.കെ.ശ്രീജിത്ത് ഭാസ്‌കർ എന്നിവരെ ആദരിക്കും. അഡ്വ. പനമ്പിൽ എസ്.ജയകുമാർ സ്വാഗതവും രാജീവ്.ആർ ശൂരനാട് നന്ദിയും പറയും.