ലോക്ഭവനിൽ അംബേദ്ക്കറുടെ ചിത്രം
Sunday 11 January 2026 12:50 AM IST
തിരുവനന്തപുരം: ഡോ. ബി.ആർ.അംബേദ്ക്കറുടെ പൂർണകായ ചിത്രം ലോക്ഭവനിൽ സ്ഥാപിച്ചു. ഗവർണർ ആർ.വി.ആർലേക്കറുടെ ഓഫീസ് മുറിയിൽ സ്ഥാപിച്ച ചിത്രം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷോമൻ സെൻ അനാച്ഛാദനം ചെയ്തു. ഗവർണറുടെ ഓഫീസ് മുറിയിൽ മഹാത്മാഗാന്ധിയുടെ പൂർണകായ ചിത്രവും രാഷ്ട്രപതി ദൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുടെ ചിത്രങ്ങളുമുണ്ട്. അതിഥി മുറിയിൽ ശ്രീനാരായണ ഗുരു, സ്വാമി വിവേകാനന്ദൻ, സർദാർ പട്ടേൽ എന്നിവരുടെയും വസതിയിലെ സ്വീകരണ മുറിയിൽ ഭാരത് മാതാ, ഡോ. ഹെഡ്‌ഗെവാർ, ഗുരുജി ഗോൾവാൾക്കർ എന്നിവരുടെയും ചിത്രങ്ങളുണ്ട്. അടുത്തിടെ ലോക്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ പ്രതിമ സ്ഥാപിച്ചിരുന്നു.