ഈഗിൾ ഫിറ്റ്നസ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
Sunday 11 January 2026 12:53 AM IST
വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന് സമീപം ഈഗിൾ ഫിറ്റ്നസ് ക്ലബ്ബ് സിനിമ നടൻ കുമാർ സുനിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യം സംരക്ഷിക്കാൻ ശാസ്ത്രീയമായി നടത്തുന്ന ഇത്തരം ഫിറ്റ്നസ് ക്ലബുകളെ ഓരോരുത്തരും ആശ്രയിച്ച് കരുത്തുറ്റ ഒരു സമൂഹത്തെ വാർത്തെടുക്കണമെന്ന് കുമാർ സുനിൽ ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഇ.കെ.വിക്രമൻ, ബിന്ദു പുഴക്കൽ, ആബിദ് , അസി.എക്‌സൈസ് ഓഫീസർ ബിജു പാറോൽ, ദീപപുഴക്കൽ, സി.സദാനന്ദൻ, സി.രാഗേഷ്, കോയമോൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും നടന്നു.