ബസ് ഡിവൈഡർ ഇടിച്ചു തെറിപ്പിച്ചു: ഒഴിവായത് വൻ അപകടം
Sunday 11 January 2026 12:54 AM IST
തിരൂർ: നഗരത്തിലെ തിരക്കേറിയ സിറ്റി ജംഗ്ഷൻ റെയിൽവേ ഓവർ ബ്രിഡ്ജിൽ അമിത വേഗതയിൽ വന്ന ബസ് ഡിവൈഡർ ഇടിച്ച് തെറിപ്പിച്ചു. വൈകിട്ട് ഏഴിനാണ് അപകടം സംഭവിച്ചത്. യാത്രക്കാരുമായി പോവുകയായിരുന്ന ബസ് വൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തിരൂർ - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. . മുൻഭാഗം പൂർണ്ണമായും തകർന്നു.ഇരുഭാഗത്തേക്കും വാഹനങ്ങൾ കടന്നു പോകുവാനായി രണ്ട് മേൽപാലങ്ങളാണ് ഉപയോഗിക്കുന്നത്. എന്നിട്ടും വാഹനങ്ങൾ അമിത വേഗതയിലാണ് പലപ്പോഴും കടന്ന് പോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.