ജനപ്രതിനിധികൾക്കായി ശിൽപശാല സംഘടിപ്പിച്ചു
Sunday 11 January 2026 12:56 AM IST
തിരൂർ: ജനപ്രതിനിധികളായി തിരഞ്ഞെടുത്തവർക്ക് തിരൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശിൽപ്പശാല എസ്.എസ്.എം പോളിടെക്നിക് ഓഡിറ്റോറിയത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കോട്ടയിൽ അബ്ദുൾ കരീം അദ്ധ്യക്ഷത വഹിച്ചു. കെ.എം. ഗഫൂർ, കില ട്രെയ്നർ അബ്ദുൾ റഷീദ്, ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഡോ. കെ.പി. വഹീദ എന്നിവർ ക്ലാസെടുത്തു.
അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. ഫൈസൽ ബാബു, പി.സെയ്തലവി, എം.പി മുഹമ്മദ് കോയ,
പി.സി. ഇസ്ഹാഖ്, മയ്യേരി കുഞ്ഞഹമ്മദ്, പാറയിൽ അലി, എ.കെ. സെയ്താലിക്കുട്ടി, സി.കെ ഹമീദ് നിയാസ്, കണ്ടാത്ത് കുഞ്ഞിപ്പ, വി.കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞാവ, തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ സ്വാഗതവും ട്രഷറർ ഫൈസൽ എടശ്ശേരി നന്ദിയും പറഞ്ഞു.