കേരളകൗമുദി മഹത്തായ പാരമ്പര്യമുള്ള പത്രം : സ്പീക്കർ ഷംസീർ

Sunday 11 January 2026 12:58 AM IST

ചടുല സംഗീത രാവൊരുക്കി 'ഗൗരിലക്ഷ്മി മ്യൂസിക്കൽ ഈവ്"

തിരുവനന്തപുരം: മഹത്തായ പാരമ്പര്യമുള്ള മാദ്ധ്യമ സ്ഥാപനമാണ് കേരളകൗമുദിയെന്നും നിയമസഭയ്‌ക്ക് എല്ലാ പിന്തുണയും കേരളകൗമുദി കുടുംബം നൽകിയിട്ടുണ്ടെന്നും സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞു.നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളകൗമുദി സംഘടിപ്പിച്ച മ്യൂസിക്കൽ ഈവന്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്താദ്യമാണ് ഒരു നിയമസഭ ഇത്തരമൊരു അന്താരാഷ്ട്ര പുസ്‌തകോത്സവം സംഘടിപ്പിക്കുന്നത്. നാല് വർഷമായി നടക്കുന്ന പുസ്തകോത്സവത്തിൽ കേരളകൗമുദി നൽകുന്ന പിന്തുണ വളരെ വലുതാണെന്നും സ്പീക്കർ പറഞ്ഞു.മെഗാഷോയുടെ സ്പോൺസർമാർക്കുള്ള ഉപഹാരം മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിച്ചു . ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷാഫി, ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.കെ.ജയകുമാർ,അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ മാനേജർ എസ് .രഘു, ഗ്ളാമോറ എം.ഡി ശാലിനി സതീഷ് കുമാർ,സൗപർണിക നൃത്ത ക്ഷേത്ര എം.ഡി കലാമണ്ഡലം പി.എസ് .ഷിംല,കെ ഫോൺ മാനേജർ ഗൗതം പ്രദീപ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി .

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖ പ്രഭാഷണം നടത്തി. കേരളകൗമുദിക്കുള്ള നിയമസഭയുടെ ഉപഹാരം മാർക്കറ്റിങ് ജനറൽ മാനേജർ സുധീർകുമാറിന് സ്‌പീക്കർ സമ്മാനിച്ചു.നിയമസഭാ സെക്രട്ടറി ഡോ .കൃഷ്ണകുമാർ , കേരളകൗമുദി മാർക്കറ്റിങ് ജനറൽ മാനേജർമാരായ അയ്യപ്പദാസ്, ഷിറാസ് ജലാൽ എന്നിവർ പങ്കെടുത്തു.തുടർന്ന് ​ഗായിക ​ഗൗരിലക്ഷ്മി നയിച്ച മെ​ഗാഷോ 'ഗൗരിലക്ഷ്മി മ്യൂസിക്കൽ ഈവ്" ആസ്വാദകരെ ഇളക്കി മറിച്ചു.

ആദി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് , ശബരിഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ,അനന്തപുരി ഹോസ്പിറ്റൽസ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , ഗ്ളാമോറ ,സൗപർണിക നൃത്ത ക്ഷേത്ര ,കെ-ഫോൺ , കെ-ഡിസ്‌ക് ,കെ-ബിപ് , എനർജി മാനേജ്‌മെന്റ് സെന്റർ എന്നിവയാണ് മെഗാ ഷോ സ്പോൺസർ ചെയ്‍തത്.