കേരളകൗമുദി​ ഗ്രീൻ കേരള, ക്ളീൻ കേരള സമ്മി​റ്റ് ഇന്ന്

Sunday 11 January 2026 1:01 AM IST

കൊച്ചി​: പൊതുഇടങ്ങളി​ലെ ശുചിത്വവും കേരളത്തിന്റെ പരിസ്ഥിതിയുടെ പ്രാധാന്യവും മുന്നോട്ടുവയ്‌ക്കുന്ന 'കേരളകൗമുദി ​ ഗ്രീൻ കേരള, ക്ളീൻ കേരള സമ്മി​റ്റ്" ഇന്ന് രാവിലെ 10ന് എറണാകുളം ഹോട്ടൽ അബാദ് പ്ളാസയിൽ നടക്കും. ഭക്ഷ്യ - സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയാകും. കേരളകൗമുദി കൊച്ചി - തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യർ ആമുഖ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ആശംസ അർപ്പിക്കും. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ സ്വാഗതവും ഡി.ജി.എം (മാർക്കറ്റിംഗ്) വി​.കെ. സുഭാഷ് നന്ദി​യും പറയും.

പാനൽ ചർച്ചയി​ൽ പ്രമുഖ ബി​സി​നസ് ജേർണലി​സ്റ്റ് സനി​ൽ എബ്രഹാം മോഡറേറ്ററാകും. ചേർത്തല നഗരസഭാ സെക്രട്ടറി​ ടി​.കെ. സുജി​ത്ത്, സെന്റ് തെരേസാസ് കോളേജി​ലെ ഡീൻ ഒഫ് എക്സ്റ്റൻഷൻ ആൻഡ് ഇൻക്യുബേഷനും ധനലക്ഷ്മി​ ബാങ്ക് ഇൻഡിപ്പെൻഡന്റ് ഡയറക്ടറുമായ ഡോ. നി​ർമ്മല പത്മനാഭൻ, ഷി​ബു വി​ജയവേദം (റോബോബി​ൻ എൻവി​റോടെക്), ഡബ്‌‌ള്യു കേരള വേസ്റ്റ് മാനേജ്മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ടി​. അനീസ്, കോൺ​ഫെഡറേഷൻസ് ഒഫ് റെസി​ഡൻസ് വെൽഫെയർ അസോസി​യേഷൻ ദേശീയ ജനറൽ സെക്രട്ടറി​ പി​.സി​. അജി​ത് കുമാർ എന്നി​വർ പങ്കെടുക്കും.