'ഗർഭസ്ഥ ശിശുവിനെ കൊന്നവൻ ഏറ്റവും ക്രൂരൻ', രാഹുലിനെതിരെ എഎ റഹീം
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ എഎ റഹീം. മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ ഒരിക്കൽക്കൂടി പറയട്ടെ, എന്ന് ആരംഭിക്കുന്ന കുറിപ്പാണ് അദ്ദേഹം കുറിച്ചത്. രാഹുലിന്റെ പേര് സൂചിപ്പിക്കാതെ അദ്ദേഹം പോസ്റ്റ് പങ്കിട്ടത്.
'ഒരിക്കൽക്കൂടി പറയട്ടെ 'മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ' 'കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനം '. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരൻ'. ഏണസ്റ്റ് ഹെമിംഗ്‌വേയുടെ വചനങ്ങളെ സൂചിപ്പിച്ച് എഎ റഹീം എംപി കുറിച്ചു.
പുതിയ പരാതി കൂടി എത്തിയതോടെ രാഹുലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിലുള്ളത്. പാലക്കാട് ഫ്ളാറ്റ് വാങ്ങിത്തരണമെന്നും സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പരാതിയിൽ വ്യക്തമാക്കുന്നു. തിരുവല്ലയിൽ വച്ചാണ് രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് സൂചന. പുലർച്ചയോടെ പൊലീസ് നടത്തിയ നിർണായക നീക്കത്തിലൂടെയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് രാഹുലിനെ ചോദ്യം ചെയ്തത്.