ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ, മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് ഉടൻ മാറ്റും
പത്തനംതിട്ട: മൂന്നാം ബലാത്സംഗ പരാതിയിലെടുത്ത കേസിൽ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രാഹുൽ മാങ്കൂട്ടത്തലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പത്തനംതിട്ടാ ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റുന്നത്.
വളരെ സാഹസികമായിട്ടാണ് രാഹുലിനെ ആശുപത്രിയിൽ നിന്നും പൊലീസ് പുറത്തിറിക്കതിയത്. രാഹുൽ ജാമ്യഹർജി നൽകിയെങ്കിലും മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. ഡിവൈഎഫ്ഐ യുവമോർച്ച പ്രവർത്തകർ രാഹുലിനെതിരെ വഴിനീളെ പ്രതിഷേധം അഴിച്ചുവിടുന്നുണ്ട്. രാഹുലിനെ പിന്തുടർന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് നിലനില്ക്കുന്നത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കയറുന്നതിനിടെ രാഹുലിനെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
മുൻ കാലങ്ങളിൽ രാഹുൽ കോടതിയിൽ ഹാജരായ സമയത്തൊക്കെ ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒപ്പം കൂടുന്നതായി കണ്ടിരുന്നു. എന്നാൽ ഇത്തവണ എആർ ക്യാമ്പിലും വൈദ്യപരിശോധന നടക്കുന്ന സമയത്തോ, മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാകുന്ന സമയത്തോ രാഹുലിനൊപ്പം നഗരത്തിലെ പോലും പ്രധാനപ്പെട്ട കോൺഗ്രസ് പ്രനവർത്തകരുടെ സാനിദ്ധ്യം ഉണ്ടായിരുന്നില്ല.