'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, പീഡനശേഷം യുവതിയെ ക്രൂരമായി മർദ്ദിച്ചു'; റിപ്പോർട്ട് പുറത്ത്

Sunday 11 January 2026 2:36 PM IST

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ അപായപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി എംഎൽഎ ആയതിനാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കുന്നു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ല. ഫോൺ ലോക്ക് അടക്കം മാറ്റാൻ വിസമ്മതിച്ചതായും റിപ്പോർട്ടിലുണ്ട്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് രാഹുൽ ബലാത്സംഗം ചെയ്തത്. തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ആഢംബര ഹോട്ടലിലെറൂമിലേക്ക് കയറ്റിയതിന് പിന്നാലെ ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് ക്രൂരമായി മർദ്ദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. 31കാരിയാണ് പരാതിക്കാരി.

ഇന്ന് പുലർച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

വളരെ സാഹസികമായിട്ടാണ് രാഹുലിനെ ആശുപത്രിയിൽ നിന്നും പൊലീസ് പുറത്തിറിക്കതിയത്. രാഹുൽ ജാമ്യഹർജി നൽകിയെങ്കിലും മജിസ്ട്രേറ്റ് കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. ഡ‌ിവൈഎഫ്ഐ, യുവമോ‌‌‌ർച്ച പ്രവർത്തകർ രാഹുലിനെതിരെ വഴിനീളെ പ്രതിഷേധം അഴിച്ചുവിടുന്നുണ്ട്. രാഹുലിനെ പിന്തുടർന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ കയറുന്നതിനിടെ രാഹുലിനെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.