പെൻഷണേഴ്സ് സംഘ് ജില്ലാസമ്മേളനം
Sunday 11 January 2026 3:33 PM IST
തൃപ്പൂണിത്തുറ: കേരളാസ്റ്റേറ്റ് പെൻഷണേഴ്സ് സംഘിന്റെ 28-ാമത് ജില്ലാസമ്മേളനം തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ അഡ്വ.പി.എൽ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ.ഗംഗാധരൻ, സംസ്ഥാന വൈസ്‌പ്രസിഡന്റ് പി.എൻ ഉണ്ണിക്കൃഷ്ണൻ,ബി.എം.എസ് ജില്ലാഅദ്ധ്യക്ഷൻ സതീഷ്, പി.കെ.പീതാംബരൻ, സാവിത്രി നരസിംഹറാവു,വി.ജി.ബിജു, സുരേഷ്കൊല്ലാട്ട്, അമൃതഭാരതി വിദ്യാപീഠം വൈസ്പ്രസിഡന്റ് ബി.വിദ്യാസാഗർ, സംസ്ഥാനസെക്രട്ടറി ആശാലത തുടങ്ങിയവർ പങ്കെടുത്തു. ജില്ലാഭാരവാഹികളായി കെ.വി.രാജീവ് (പ്രസിഡന്റ് ), പി.കെ.വിജയൻ (വൈസ്പ്രസിഡന്റ് ), പി.ആർ.സുനിൽകുമാർ (സെക്രട്ടറി), എം.കെ.സതീശൻ (ജോ.സെക്രട്ടറി), എം.എസ്.ശങ്കരൻകുട്ടിവാര്യർ (ട്രഷറർ), സംസ്ഥാനസമിതി അംഗങ്ങളായി ആശാലത, പി.കെ പരമേശ്വരൻ, എം.കെ സതീശൻ എന്നിവരെ തിരഞ്ഞെടുത്തു.