9 വയസുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചതായി പരാതി
Sunday 11 January 2026 4:05 PM IST
കളമശേരി: 9 വയസുകാരനെ കളമശേരി ഡ്രീം ഫ്ളവർ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ മിഥുൻ ആക്രമിച്ചതായി പരാതി. സംഭവത്തിൽ ഡ്രീം ഫ്ളവർ ഫ്ളാറ്റ് ബി - 202ൽ താമസിക്കുന്ന കുട്ടിയുടെ അമ്മ ആനന്ദലക്ഷ്മി നൽകിയ പരാതിയിൽ കളമശേരി പൊലീസ് കേസെടുത്തു. കഴിഞ്ഞമാസം 26, 27 തിയതികളിൽ ഫ്ളാറ്റിന്റെ ഗ്രൗണ്ടിലും ആറാംനിലയിൽ വച്ചും ദേഹോപദ്രവം ഏല്പിച്ചതായാണ് പരാതി. പരിക്കേറ്റ കുട്ടി കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സെക്യൂരിറ്റി ജീവനക്കാരനെതിരെ കമ്പനിയോ, പൊലീസോ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.