ജനൽ  കട്ടിള  ദേഹത്ത്  വീണു; പത്തനംതിട്ടയിൽ ഒന്നാം  ക്ലാസുകാരന്  ദാരുണാന്ത്യം

Sunday 11 January 2026 4:49 PM IST

പത്തനംതിട്ട: വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടിള ദേഹത്ത് വീണ ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജാണ് (7) മരിച്ചത്. ഓമല്ലൂർ കെ വി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.