താലപ്പൊലി നോട്ടീസ് പ്രകാശനം ചെയ്തു

Sunday 11 January 2026 6:46 PM IST

നെട്ടൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുനെട്ടൂർ വടക്കേപ്പാട്ടുപുരയ്ക്കൽ ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ അത്തം താലപ്പൊലി ആഘോഷത്തിന്റെ നോട്ടീസ് മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.കെ.സുരേഷ് ബാബു ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എം.സുമേഷ് കുമാറിൽ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ആദ്യ നോട്ടീസ് ബാബുറാമിന് നൽകി. എൻ.എസ്‌.എസ്‌ കരയോഗം പ്രസിഡന്റ് മധുസൂദനൻ, നഗരസഭ കൗൺസിലർമാരായ ദേവൂസ് ആന്റണി, മിനി ഷാജി, പി.എസ്‌.സുഷൻ, ബാങ്ക് ഡയറക്ടർ ബോർഡംഗം ബി.ബി.രാധാകൃഷ്ണൻ, ഇ.എൻ.എസ്‌.കളരി ഉടമ നാരായണൻ എമ്പ്രാന്തിരി, കെ.ആർ.സിന്ധു എന്നിവർ പങ്കെടുത്തു. മാർച്ച്‌ 6നാണ് താലപ്പൊലി.