ഡ്രിങ്കിംഗ് വാട്ടർ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ

Sunday 11 January 2026 6:54 PM IST

കളമശേരി: ഡിസ്ട്രിക് ഡ്രിങ്കിംഗ് വാട്ടർ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ വാർഷിക ജനറൽബോഡി യോഗം കളമശേരി നഗരസഭാ ചെയർപേഴ്സൺ ജമാൽ മണക്കാടൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വി.എ സക്കീർ ഹുസൈൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി വി.എ.സക്കീർ ഹുസൈൻ (പ്രസിഡന്റ് ), രാമചന്ദ്രൻ (സെക്രട്ടറി), എം.ഐ. ഉബൈദ് (ട്രഷറർ), രാധാകൃഷ്ണൻ നായർ (വൈസ് പ്രസിഡന്റ്), അലിഷാന (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കാക്കനാടും എറണാകുളം ക്യൂൻസ് വാക്ക് വേയിലും വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിക്കും. അനധികൃത കുടിവെള്ള വിതരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.