ലിറ്ററേച്ചർ ഫെസ്റ്റ് സമാപിച്ചു
Monday 12 January 2026 12:53 AM IST
കളന്തോട്: ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ രണ്ടു ദിവസത്തെ ലിറ്ററേച്ചർ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പി.കെ.പാറക്കടവ് മുഖ്യാതിഥിയായി. മാനേജ്മെൻ്റ് ചെയർമാൻ പി.പി. അബ്ദുള്ള കുട്ടി അദ്ധ്യക്ഷത വഹിച്ചു. നദീറ അരയങ്ങോട്ട്, സലീന നൂറുദ്ദീൻ, പി.കെ അബ്ദുൽ ലത്തീഫ്, എ.ടി.എം അഷ്റഫ്, മുഹമ്മദ് പുളിക്കൽ, പ്രൊഫ. വി. കുട്ടൂസ, ഹുസ്ന എന്നിവർ പ്രസംഗിച്ചു. റീന ഗണേഷിൻ്റെ മൗനത്തിലാഴുന്ന സ്വപ്നങ്ങൾ എന്ന ചെറുകഥ സമാഹാരത്തിൻ്റെ കവർ പേജ് പ്രകാശനം വി.ആർ. സുധീഷും ഡോ.കെ.വി തോമസും ചേർന്ന് നിർവഹിച്ചു.