സ്വീകരണം നൽകി

Monday 12 January 2026 12:56 AM IST
പടം.. കേരള ബാങ്ക് പ്രസിഡണ്ടായി സ്ഥാനമേറ്റ പി.മോഹനന്ന് മൊകേരിയിൽ സ്വീകരണം നൽകിയപ്പോൾ

കുറ്റ്യാടി: കേരള ബാങ്ക് പ്രസിഡന്റായി സ്ഥാനമേറ്റ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനന് കൈരളി ഫാർമർ പ്രൊഡ്യൂസർ ആൻ്റ് മാർക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മൊകേരിയിൽ സ്വീകരണം നൽകി. കെ.പി.കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി.കെ.നാണു അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി എഫ്.പി ഒ ടി.പി പവിത്രൻ ഷാൾ അണിയിച്ച് ആദരിച്ചു. കെ.ശശീന്ദ്രൻ, ടി.കെ മോഹൻദാസ്, കെ.ടി ചന്ദ്രൻ, സജിന മണ്യൂർ, മേഘ പൊയിലു പറമ്പത്ത് തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ചടങ്ങിൽ സാന്നിദ്ധ്യം വഹിച്ചു.