പുരസ്‌കാരം വിതരണം ചെയ്തു

Monday 12 January 2026 12:58 AM IST
ഐ.വി. ദാസ് സാംസ്‌കാരിക കേന്ദ്രവും, സത്ഗമയും ചേർന്ന് വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയുന്നു

കോഴിക്കോട്: ഐ.വി. ദാസ് സാംസ്‌കാരിക കേന്ദ്രവും സത്ഗമയും ചേർന്ന് വിവിധ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ചടങ്ങ് സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. പുരുഷൻ കടലുണ്ടി, ദീപക് ധർമ്മടം, സുധി കോഴിക്കോട്, അക്ഷയ എന്നിവർ വിവിധ രംഗങ്ങളിലെ അവാർഡുകൾ ഏറ്റുവാങ്ങി. അഡ്വ പി. ജാനകി, രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ബാബു പറശ്ശേരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോജു സിറിയക്ക് സ്വാഗതവും വി.എം ശിവാനന്ദൻ നന്ദിയും പറഞ്ഞു. സത്ഗമയ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. കോഴിക്കോട് സ്‌പോട്‌സ് കൗൺസിൽ ഹാളിലാണ് ചടങ്ങ് നടന്നത്.