പെൻഷനേഴ്സ് യൂണിയൻ സമ്മേളനം
Monday 12 January 2026 12:01 AM IST
കുന്ദമംഗലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുന്ദമംഗലം യൂണിറ്റ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. അശോകൻ അദ്ധ്യക്ഷത വഹിച്ചു. പി. മുരളീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എൻ രമേശൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പ്രേമകുമാരി സംഘടന റിപ്പോർട്ടും ഗിരിജ അനുശോചനപ്രമേയവും അവതരിപ്പിച്ചു. സി. രാധാകൃഷ്ണൻ കൈത്താങ്ങ് വിതരണം ചെയ്തു. കൃഷ്‌ണൻ,അംബുജക്ഷിഅമ്മ, കെ. സദാനന്ദൻ, ടി.ടി. ശ്രീധരൻ നായർ, സി. സോമൻ, വി. സുരേന്ദ്രൻ, പി.എം സഹദേവൻ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം അശോകൻ (പ്രസിഡന്റ്) പി. മുരളീധരൻ (സെക്രട്ടറി), എൻ. രമേശൻ (ട്രഷറർ) തെരഞ്ഞെടുത്തു.