എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളനം

Monday 12 January 2026 12:08 AM IST
എ.എച്ച്.എസ്.ടി.എ ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേർസ് അസോസിയേഷൻ 35-ാമത് കാസർകോട് ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അൻവർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾമാർക്ക് യാത്രയയപ്പ് നൽകി. പരീക്ഷകളിലും മേളകളിലും മികച്ച വിജയം നേടിയ കുട്ടികളെ യോഗം അനുമോദിച്ചു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, പ്രിൻസിപ്പൽ ഫോറം പ്രസിഡന്റ് മെജോ ജോസഫ്, വനിതാ ഫോറം ചെയർപേഴ്സൺ റോഷ്‌നി, ഷിനോജ് സെബാസ്റ്റ്യൻ, രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പ്രവീൺകുമാർ സ്വാഗതവും റംസാദ് അബ്ദുള്ള നന്ദിയും പറഞ്ഞു. ഭാരവാഹികളായി പ്രവീൺ കുമാർ (പ്രസിഡന്റ്), ജുബിൻ ജോസ് (ജനറൽ സെക്രട്ടറി), ശ്രീജ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.