തിരുനാളിനു കൊടിയിറങ്ങി

Monday 12 January 2026 12:13 AM IST
തിരുനാളിന്റെ ഭാഗമായി നഗരത്തിൽ നടന്ന വർണ്ണശബളമായ പ്രദക്ഷിണം.

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളിയിലെ പത്തുനാൾ നീണ്ടുനിന്ന പ്രധാന തിരുനാളിന് കൊടിയിറങ്ങി. ഇതിന്റെ ഭാഗമായി നഗരത്തിൽ വർണ്ണശബളമായ പ്രദക്ഷിണം നടന്നു. ഫൊറോന വികാരി ഫാദർ ജോർജ് കളപ്പുര, വിക്ടർ കോടിമറ്റം, സാജു കുമ്പളന്താനം, സാജു വെള്ളേപ്പള്ളി, പീറ്റർ ചക്കുങ്കൽ, ജോസ് പുതുശേരി, വിജേഷ് പനക്കൽ, ഷാജി പ്ലാക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷമായ തിരുനാൾ വിശുദ്ധകുർബാനയ്ക്ക് ഫാദർ ആൽബിൻ തെങ്ങുംപള്ളിൽ നേതൃത്വം നൽകി. വിവിധ ദിവസങ്ങളിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് അമ്പലത്തറ നസ്രത്ത് കപ്പൂച്ചിൻ ആശ്രമം സുപ്പീരിയർ ഫാദർ ലിയോ തടത്തിൽ, ഇരിട്ടി പള്ളിവികാരി ഫാദർ ജോസ് കളരിക്കൽ, ഉദയപുരം പള്ളിവികാരി ഫാദർ സെബാസ്റ്റ്യൻ അരീച്ചാലിൽ, കാഞ്ഞങ്ങാട് തിരുഹൃദയ പള്ളിവികാരി ഫാദർ ജോയേൽ മുകളേൽ, കാഞ്ഞങ്ങാട് അപ്പസ്‌തോല റാണി പള്ളി വികാരി ഫാദർ ജോസ് അവന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.