അനുശോചനം രേഖപ്പെടുത്തി

Monday 12 January 2026 12:07 AM IST
ബ്രാഹ്മണ സഭ സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ. രാമചന്ദ്രനെ പെരുമ്പാവൂർ ഉപസഭ ജോയിന്റ് സെക്രട്ടറി വി. കൃഷ്ണൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു

പെരുമ്പാവൂർ: ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ ഭരണസമിതിയോഗം പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെയും സിനിമാതാരം ശ്രീനിവാസന്റെയും നിര്യാണത്തിൽ അനുശോചിച്ചു. സംസ്ഥാന സമിതി അംഗം എൻ. രാമചന്ദ്രൻ, യുവജനവിഭാഗം ജില്ലാ പ്രസിഡന്റ് സി.വൈ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എൻ. രാമചന്ദ്രനെയും യുവജനവിഭാഗം എറണാകുളം ജില്ലാ പ്രസിഡന്റ് സി.വൈ. സുബ്രഹ്മണ്യനെയും ഉപസഭ ജോയിന്റ് സെക്രട്ടറി വി. കൃഷ്ണൻ, വനിതാവിഭാഗം ഉപസഭ പ്രസിഡന്റ് എസ്.ആർ. പാർവതി അമ്മാൾ എന്നിവർ പൊന്നാടയണിച്ച് അനുമോദിച്ചു. സെക്രട്ടറി എസ്. വൈദ്യനാഥൻ, ട്രഷറർ എം. സുബ്രമണ്യയ്യർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. രാമചന്ദ്രൻ, യുവജനവിഭാഗം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ശ്രീനാഥ്, ജോയിന്റ് സെക്രട്ടറി ഹരീഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു.