ലയൺസ് ക്ലബ് ഒഫ് ഐ.സി.എൽ ഉദ്ഘാടനം

Monday 12 January 2026 12:12 AM IST

കൊച്ചി: ലയൺസ് ക്ലബ് ഒഫ് ഐ.സി.എല്ലിന്റെ ഉദ്ഘാടനവും ഇൻസ്റ്റലേഷനും ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ ഡയറക്ടർ വി.പി നന്ദകുമാർ നിർവഹിച്ചു. എൽ.എ.സി.ടി.സി ഗുഡ്‌വിൽ അംബാസിഡറും ഐ.സി.എൽ ഫിൻകോർപ് സി.എം.ഡിയും മുൻ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണറുമായ അഡ്വ. കെ.ജി അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ഐ.സി.എൽ ഫിൻകോർപ് സി.ഇ.ഒയും ലയൺസ് ക്ലബ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുമായ ഉമ അനിൽകുമാർ ഭദ്രദീപം കൊളുത്തി. ലയൺസ് ക്ലബ് ഒഫ് ഐ.സി.എൽ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ, ഇന്റക്ഷൻ സെറിമണി, ചാർട്ടർ പ്രസന്റേഷൻ മൾട്ടിപ്പിൾ കൗൺസിൽ സെക്രട്ടറി ജെയിംസ് വളപ്പില നിർവഹിച്ചു. സ്‌പോൺസർ ക്ലബ്ബായ ഇരിങ്ങാലക്കുട വെസ്റ്റ് ലയൺസ് ക്ലബ് പ്രസിഡന്റ് ആന്റോ സി.ജെ അധ്യക്ഷത വഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് കെ. വാര്യർ, ജി.എൽ.ടി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അഡ്വ. ജോൺ നിധിൻ തോമസ്, സോൺ ചെയർമാൻ ഹാരിഷ് പോൾ, ഗൈഡിംഗ് ഷാജൻ ചക്കാലക്കൽ എന്നിവർ പങ്കെടുത്തു. ലയൺസ് ക്ലബ് ഒഫ് ഐ.സി.എൽ പ്രസിഡന്റ് സാം എസ്. മാളിയേക്കൽ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ടി.ജി ബാബു സ്വാഗതവും ട്രഷറർ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.