യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
Monday 12 January 2026 12:38 AM IST
രാമനാട്ടുകര: കാരാട് ഗ്രന്ഥാലയത്തിൽ നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റ് സമ്മേളനം വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ.എസ്. അമീനകുമാരി ഉദ്ഘാടനം ചെയ്തു. അമീനകുമാരി, എൻ ജയൻ, വി.പി ഭാസ്കരൻ, ഷിജിൻ കാരാട്, വിഷ്ണുനരസിംഹൻ അനുമോദിച്ചു. ടി പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. പി രമേശൻ, ടി.പി പ്രമീള, ഷിജിൻ കരാട്, പി.കെ വിനോദ് കുമാർ, കെ.സി തുളസിദാസ്, എ ചിത്രാംഗദൻ, പി കൃഷ്ണദാസ്,സി.പി സുരേഷ്ബാബു പ്രസംഗിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ്: എൻ സ്മിത, വൈസ് പ്രസിഡൻ്റ്: വിജയൻ മംഗലത്ത്, സെക്രട്ടറി:രമേശൻ പി, ജോ. സെക്രട്ടറി: ടി ശശിധരൻ തെരഞ്ഞെടുത്തു.