കൗൺസിലേഴ്സ് ഓഫീസ് ഉദ്ഘാടനം
Monday 12 January 2026 12:41 AM IST
രാമനാട്ടുകര: രാമനാട്ടുകര മുനിസിപ്പാലിറ്റി 22, 23 ഡിവിഷൻ കൗൺസിലേഴ്സ് ഓഫീസ് മഹാത്മ ഭവൻ അൽ നൂർ ആൻഡ് മിഡാക്ക് ഹോസ്പിറ്റൽ ചെയർമാൻ ഡോ.ടി.അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രദീപ് പനേങ്ങൽ അദ്ധ്യക്ഷത വഹിച്ചു. സെൻ്റർ ഫോർ ഉമ്മൻ ചാണ്ടി റിലീഫ് പ്രോഗ്രാംസ് ആൻഡ് സർവീസസ് 22,23 ഡിവിഷനുകൾക്കുള്ള പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണം അൽ നൂർ ആൻഡ് മിഡാക് മാനേജിംഗ് ഡയറക്ടർ ഡോ. ഇഷാൻ അഹമ്മദ് നിർവഹിച്ചു. ആദം മുൽസി മുഖ്യാതിഥിയായി. വി.മുഹമ്മദ് ഹസ്സൻ, രമേശ് നമ്പിയത്ത്, പ്രേം രാജ് പനക്കൽ, ടി.പി.ശശിധരൻ, ദിനേശൻ യുതുടങ്ങിയവർ പ്രസംഗിച്ചു.