മഹാരാജാസിൽ പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമം
Sunday 11 January 2026 9:52 PM IST
കൊച്ചി: മഹാരാജാസ് കോളേജ് ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1954ബാച്ച് മുതൽ കഴിഞ്ഞവർഷം പഠിച്ചിറങ്ങിയവർവരെ പങ്കെടുത്ത രസതന്ത്ര വിഭാഗം പൂർവഅദ്ധ്യാപക വിദ്യാർത്ഥി സംഗമം പൂർവവിദ്യാർത്ഥിയും ക്യാൻസർ രോഗ വിദഗ്ധനുമായ ഡോ.വി.പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജി.എൻ. പ്രകാശ് അദ്ധ്യക്ഷനായി. വി. എസ്. എസ്.സി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഡോ.കെ.എൻ. നൈനാൻ. രസതന്ത്രം വകുപ്പ് മേധാവി ഡോ. കെ.ഫെമിന, ഡോ. പി.എസ്. അജിത, ഡോ.അഞ്ജലി, പ്രൊഫ. രാമൻ മേനോൻ, ഗവേണിംഗ് ബോഡി മെമ്പർ ഡോ.എം.എസ്. മുരളി, അലുമ്നി അസോസിയേഷൻ കോഓർഡിനേറ്റർ ഡോ. നീന ജോർജ് എന്നിവർ പങ്കെടുത്തു.