വിസ തട്ടിപ്പ്: ഇരകളുടെ കൂട്ടായ്മ

Sunday 11 January 2026 9:52 PM IST

കൊച്ചി: വിസ തട്ടിപ്പും വിദേശത്തേയ്ക്കുള്ള മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഇരയായവർക്ക് നീതി ലഭ്യമാക്കാൻ ലക്ഷ്യമിട്ട് നാഷണൽ വർക്കേഴ്‌സ് വെൽഫെയർ ട്രസ്റ്റ് ആൻഡ് സെന്റർ ഫോർ ഇന്ത്യൻ മൈഗ്രന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ കൂട്ടായ്മയും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. എൻ.ആർ.ഐ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ് ഉദ്ഘാടനം ചെയ്തു. മുൻ പൊലീസ് സൂപ്രണ്ട് പി.എം.ജോസഫ് സജു നേതൃത്വം നൽകി. എൻ.ആർ.ഐ കമ്മിഷൻ മെമ്പർ പി.എം ജാബിർ, എൻ.ഡബ്ല്യു.ഡബ്ല്യു.ടി ചെയർപേഴ്‌സൺ സിസ്റ്റർ ലിസി ജോസഫ്, സി.ഐ.എം.എസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ ബീമ ബഷീർ, സി.ഐ.എം.എസ് കോ-ഓർഡിനേറ്റർ റഫീഖ് റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു. 'അക്കരപ്പച്ച' എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.