തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണം

Sunday 11 January 2026 9:53 PM IST

കൊച്ചി: ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനശിലയായ പ്രാദേശിക ഭരണ കൂടങ്ങളെ ശക്തിപ്പെടുത്തുന്ന ഏത് കർമ്മവും ജനശക്തിക്ക് കരുത്തു പകരുമെന്ന് മുൻ സ്പീക്കർ വി.എം. സുധീരൻ. കേരള നിയമസഭാ പുസ്തകോത്സവത്തിൽ ജസ്റ്റിസ്‌ കെ. സുകുമാരൻ രചിച്ച 'പ്രാദേശിക ഭരണവും സാമാന്യ ജനങ്ങളും "എന്ന ഗ്രന്ഥം ഡോ. കായംകുളം യൂനുസിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. പി. കെ. ജയകുമാരി അദ്ധ്യക്ഷയായി. ജസ്റ്റിസ്‌ സുകുമാരൻ, സത്യശീലൻ കാർത്തികപ്പള്ളി, ടി. പി. ശങ്കരൻ കുട്ടി നായർ, റാണി മോഹൻദാസ്, സുകുമാർ അരിക്കുഴ എന്നിവർ സംസാരിച്ചു.