റോബോട്ടിക്‌സ് പരിശീലനം

Monday 12 January 2026 12:01 AM IST
റോബോട്ടിക്‌സ്

കോഴിക്കോട്: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) 15 നകം റോബോട്ടിക്‌സ് പരിശീലനം നൽകും. പത്താം ക്ലാസിലെ പുതുക്കിയ ഐടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്‌സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകളുടെ നേതൃത്വത്തിൽ നടത്തുന്ന പരിശീലനം. രണ്ടു സെഷനുകളായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സെഷനിൽ അവബോധവും രണ്ടാമത്തേതിൽ പ്രായോഗിക പരിശീലനമാവും.