കെ.എസ്. എസ്. പി.എ ജനപ്രതിനിധികളെ ആദരിച്ചു
പത്തനംതിട്ട: മെഡിസെപ് പദ്ധതിയിലെ അനാവശ്യ കാലതാമസങ്ങളും കുരുക്കുകളും ഒഴിവാക്കി ആകർഷകമാക്കണമെന്ന് കേരളാ സ്റ്റേറ്റ് പെൻഷനേഴ് അസോസിയേഷൻ മൈലപ്ര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ വിജയികളായ കെഎസ്എസ് പിഎ അംഗങ്ങളായ ജനപ്രതിനിധികളെ ആദരിച്ചു കൊണ്ടുകൂടിയ യോഗത്തിലായിരുന്നു ആവശ്യം. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് , ജില്ലാ പഞ്ചായത്ത് അംഗമായ സന്തോഷ് കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി.തോമസ്, ബിജു ശാമുവേൽ, ബ്ലോക്ക് പഞ്ചായത്തംഗം സുനിൽകുമാർ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. പ്രസിഡന്റ് കെ. എസ്.രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് എ.അസീസ് കുട്ടി ഉദ്ഘാടനം ചെയ്തു. ജെസി വർഗീസ്, മീരാ പിള്ള, ക്യാപ്റ്റൻ സി വി വർഗീസ്, എം എം തോമസ് , ഡോ.കെ.പത്മം, ശ്രീലത , കെ ജി ജോയ്, ബി.പ്രമോദ്, പീറ്റർ. ടി.ജെ, ആൻസി, പി.എം.തോമസ്, എം.എം. ജോസഫ് മേക്കൊഴൂർ എന്നിവർ പ്രസംഗിച്ചു.