കോന്നി താലൂക്ക് ആശുപത്രി കെട്ടിടം ഉടൻ പൂർത്തിയാകും
കോന്നി: കോന്നി താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിൽ. അടുത്തമാസം ഇരുപതോടെ പൂർത്തിയാക്കും. 13.29 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഏഴരക്കോടി രൂപ ചെലവിലാണ് നിർമ്മാണം. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി. പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിലാണ് ആധുനിക ആർദ്രം ഓ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഒ പി ബ്ലോക്ക് നിർമ്മാണം പൂർത്തിയായിട്ടുണ്ട്. 93 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.കോന്നി താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തമാസം ഇരുപതോടെപൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ വിലയിരുത്തി. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി. എം. ഓ. ഡോ. ജീവ, പ്രൊജക്റ്റ് മാനേജർ ഡോ. ശ്രീകുമാർ, ആർ .എം .ഒ ഡോ. സ്വാവിബ് എ. സമദ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ സ്മിത ആൻ സാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .നിരഞ്ജൻ ബാബു, സീനിയർ നഴ്സിംഗ് സൂപ്രണ്ട് ശ്രീലത, ലെ സെക്രട്ടറി മഞ്ജു,കെട്ടിട വിഭാഗത്തിലെയും ഇലക്ട്രിക്കൽ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
13.29 കോടി ചെലവിൽ നിർമ്മാണം.
നാല് നിലകൾ.
1 : ഒ. പി ബ്ലോക്ക് , ഗ്രൗണ്ട് ഫ്ലോറിൽ ക്യാഷ്വാലിറ്റി .
2 : ആധുനിക ഗൈനക്കോളജി വാർഡ് , ആധുനിക ലേബർ *ഓപ്പറേഷൻ തിയേറ്റർ,ആധുനിക ലേബർ റൂം , ആധുനിക ലേബർ വാർഡ് .
3 : നേത്രരോഗികൾക്കായി ആധുനിക ഐ ഓപ്പറേഷൻ തിയേറ്റർ, , ഐ വാർഡ്, ഓപ്പറേേൻ തീയേറ്റർ.
4 : പുരുഷൻ മാർക്കുള്ള വാർഡ്, ഡോക്ടർമാരുടെ മുറികൾ.