ലോഗോ പ്രകാശനം

Sunday 11 January 2026 10:17 PM IST

:അടൂർ :ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായുള്ള ലോഗോ പ്രകാശനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സി. സജി നിർവഹിച്ചു. മതേതര കാഴ്ചപ്പാടും ഭരണഘടനാ പ്രാമുഖ്യവും നൽകുന്ന പാഠ്യ പദ്ധതി പരിഷ്കര ണത്തിൽ എ കെ എസ് ടി യു മാതൃകാ പരമായ പങ്ക് വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എ കെ എസ് ടി യു ജില്ലാ പ്രസിഡന്റ് ഷൈൻ ലാൽ എം. അദ്ധ്യക്ഷത വഹിച്ചു. എ കെ എസ് ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. സുശീൽ കുമാർ, ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, സി. മോഹനൻ, ഷാജി തോമസ്, ഇ.കെ. സുരേഷ്, സുരേഷ് ബാബു , ഷിജുകുമാർ, കെ പ്രസന്നൻ എന്നിവർ പ്രസംഗിച്ചു.