ചിത്രരചനാ മത്സരം

Sunday 11 January 2026 10:18 PM IST

പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരങ്ങൾ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കാർട്ടൂണിസ്റ്റ് ഷാജി സീതത്തോട് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി. പൊന്നമ്മ , ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ,ജില്ല ട്രഷറാർ ദീപു എ.ജി , എസ് .മീരാസാഹിബ് , സുമാ നരേന്ദ്ര , സി.ആർ കൃഷ്ണകുറുപ്പ് , അരുൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.