ഉദ്ഘാടനം

Sunday 11 January 2026 10:18 PM IST

പത്തനംതിട്ട: 2026 ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെ കോഴഞ്ചേരി ഈസ്റ്റ് ജനതാ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 26-ാമത് കിടങ്ങാലിൽ മത്തായിക്കുട്ടി മെമ്മോറിയൽ ജനതാ അഖില കേരള വോളിബോൾ ടൂർണമെന്റിന്റെ ഓഫീസ് ഉദ്ഘാടനം നടത്തി. കോഴഞ്ചേരി ഈസ്റ്റ് ജനത ലൈബ്രറി ബിൽഡിംഗിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബിജിലി പി ഈശോ അദ്ധ്യക്ഷത വഹിച്ചു. ബാബു വടക്കേൽ, കുര്യൻ മടക്കൽ, വിജു കിടങ്ങാലിൽ, സിറിൽ സി മാത്യു, തോമസ് വർഗീസ്, രാജു കുപ്പക്കൽ, ലത ചെറിയാൻ, അനീഷ് ചക്കുങ്കൽ, പ്രതീഷ് തേരോടത്തിൽ അനുപ് ജോർജ്ജ്, ഗോഡ്വിൻ എന്നിവർ പ്രസംഗിച്ചു.