വയോജന ക്ലബ് ഉദ്ഘാടനം

Sunday 11 January 2026 10:28 PM IST

കോന്നി: എലിമുള്ളംപ്ലാക്കൽ മേരി പീറ്റർ മെമ്മോറിയൽ വയോജന ക്ലബ് തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി ഡോ: അജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബെസി ദാനിയേൽ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: പി എസ് മത്തായി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജി കെ സാമുവൽ, ക്ലബ് വൈസ് പ്രസിഡന്റ് പത്മവല്ലി, തിലകരാജ്, സെക്രട്ടറി പി വി വിശ്വൻ, ട്രഷറർ പി പി സദാനന്ദൻ, ഉഷ എന്നിവർ പ്രസംഗിച്ചു.