കൺവെൻഷൻ

Monday 12 January 2026 12:30 AM IST

പാലക്കാട്: ഫെബ്രുവരി 12നു നടക്കുന്ന ദേശീയപണിമുടക്കും അതിനു മുന്നോടിയായി നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധവും വിജയിപ്പിക്കാൻ സി.ഐ.ടി.യു പാലക്കാട് ഡിവിഷൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. സി.ഐ.ടി.യു ജില്ലാ ഖജാൻജി ടി.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് പി.ജി.രാമദാസ് അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.സരള, എം.ഹരിദാസ്, വി.മുരുഗൻ, കൃഷ്ണകുമാർ, ഡിവിഷൻ സെക്രട്ടറി വി.സുരേഷ്, ജിഞ്ചു ജോസ് എന്നിവർ സംസാരിച്ചു. സി.ഐ.ടി.യു ദേശീയ കൗൺസിലലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ.നൗഷാദ്, വി.സരള എന്നിവരെ ആദരിച്ചു.